ബംഗളുരു: വ്യാജവാർത്തകൾ, ചിത്രങ്ങൾ, ദൃശ്യങ്ങൾ, വളച്ചൊടിക്കുന്ന വാർത്തകൾ, കൃത്രിമ ചിത്രങ്ങൾ, ദൃശ്യങ്ങൾ എന്നിവയുടെ പെരുമഴയിലാണ് രാജ്യം നനഞ്ഞുകുളിച്ച് വിറങ്ങലിച്ച് മുന്നോട്ടുപോകുന്നത്. യു ട്യൂബ് ചാനലുകളിലും ഇതര സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുമാണ് സമൂഹത്തെ ദുഷിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന വ്യാജവാർത്തകളുടെയും ദൃശ്യങ്ങളുടെയും ആധിക്യം. ......
ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുന്നതിന് പകരം തിരഞ്ഞെടുപ്പ് കമ്മീഷൻ തെളിവുകൾ ഇല്ലാതാക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. 45 ദിവസത്തിനുശേഷം തിരഞ്ഞെടുപ്പിൻ്റെ സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ ദൃശ്യങ്ങൾ എന്നിവ നശിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.
സിസിടിവി ദൃശ്യങ്ങൾ നൽകാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. ......
മെയ്ദേ സന്ദേശം നൽകി ആശങ്ക സൃഷ്ടിച്ച ഇന്‍ഡിഗോ വിമാനം ബെംഗളൂരുവില്‍ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഗുവാഹാട്ടി-ചെന്നെെ വിമാനമാണ് വ്യാഴാഴ്ച്ച ബെംഗളൂരുവില്‍ അടിയന്തരമായി ലാൻഡ് ചെയ്തതെന്ന് അധികൃതരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ......
പതിനാലു പേർ ചേർന്ന് തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തി പതിനഞ്ചുകാരി. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ......
സിന്ധൂനദീജല കരാർ ഒരു കാരണവശാലും പുനഃസ്ഥാപിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. സിന്ധൂനദീജല കരാർ അനുസരിച്ച് പാകിസ്താനിലേക്ക് ഒഴുകിയിരുന്ന വെള്ളം കനാൽ നിർമ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ......
കർണാടകം: മുതിർന്ന കോൺഗ്രസ്സ് നേതാവും കലബുറഗിയിലെ അലന്ദിൽ നിന്നുള്ള എംഎൽഎയുമായ ബി ആർ പാട്ടീൽ ഭവനനിർമ്മാണ മന്ത്രി സമീർ അഹമ്മദ് ഖാന്റെ പ്രൈവറ്റ് സെക്രട്ടറി സർഫറസ് ഖാനുമായി നടത്തിയ ഫോൺ സംഭാഷണം ലീക്കായി സോഷ്യൽ മീഡിയയിൽ വൈറലായത് സിദ്ധരാമയ്യ ഗവണ്മെന്റിനെ പ്രതിരോധത്തിലാക്കി. രാജീവ് ഗാന്ധി ഹൗസിങ് കോർപറേഷൻ പാവപ്പെട്ടവർക്ക് നിർമിച്ചു നൽകുന്ന വീടുകളുടെ വിതരണം നേർവഴിക്കല്ല നടക്കുന്നതെന്ന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോട് പാട്ടീൽ പരാതിപ്പെടുന്നു. ......
യോഗ ഏക ഭൂമിക്കും ആരോഗ്യത്തിനും എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിന്റെ പ്രമേയം. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വിശാഖപട്ടണത്ത് മൂന്ന് ലക്ഷത്തിലധികം ആളുകൾ അണിനിരക്കുന്ന യോഗാ സംഗമ പരിപാടി സംഘടിപ്പിക്കും. ......
ന്യൂഡൽഹി, ജൂൺ 21: നിയമോപദേശം നൽകിയതിന്റെ പേരിൽ അഭിഭാഷകരെ വിളിച്ചുവരുത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) പുതിയ സർക്കുലർ പുറത്തിറക്കി. ഇനിമുതൽ നിയമോപദേശവുമായി ബന്ധപ്പെട്ട് അഭിഭാഷകരെ വിളിച്ചുവരുത്തുന്നതിന് ED ഉദ്യോഗസ്ഥർക്ക് വിലക്കുണ്ടാകും. ......
തിരുവനന്തപുരം: രാജ്ഭവനുകളുടെ പ്രവർത്തനച്ചെലവുകൾക്കായി സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കാൻ ഒരുങ്ങുന്നു. നിലവിൽ ഗവർണറുടെ അലവൻസ്, യാത്ര, ജീവനക്കാരുടെ ശമ്പളം, പെൻഷൻ, അതിഥി സൽക്കാരം, ദൈനംദിന ചെലവുകൾ എന്നിവയെല്ലാം സംസ്ഥാന സർക്കാരുകളാണ് വഹിക്കുന്നത്. ......